Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
04/09/2019
വിവിധയാവശ്യങ്ങളുന്നയിച്ച് കര്‍ഷകരും ക്ഷീരകര്‍ഷകരും ഉദയനാപുരം വില്ലേജോഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ഷക അവകാശദിനം ആചരിക്കുന്നതിന്റെ ഭാഗമായി കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരും ക്ഷീരകര്‍ഷകരും ഉദയനാപുരം വില്ലേജോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തുറുവേലിക്കുന്ന് ക്ഷീരസംഘത്തില്‍ നിന്നും പുറപ്പെട്ട മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കുക, ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യകാലിത്തീറ്റ അനുവദിക്കുക, കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കുക, പാലിന് ഇരുപത് രൂപ ഇന്‍സെന്റീവ് അനുവദിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. പ്രസിഡന്റ് അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം മുരളീധരന്‍, കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, കെ.രമേശന്‍, ആര്‍.ബിജു, സാബു പി മണലൊടി, പി.ആര്‍ സുരേഷ്, കുര്യാക്കോസ്, കെ.കെ സാബു, വിജയന്‍ വാഴമന എന്നിവര്‍ പ്രസംഗിച്ചു.