Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടകിന്റെ വൈക്കം മേഖലാ സമ്മേളനം നടത്തി
04/09/2019

വൈക്കം: നാടക കലാകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ നാടകിന്റെ വൈക്കം മേഖലാ സമ്മേളനം പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതന്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നന്ദാവനം ഹാളില്‍ നടന്ന യോഗത്തില്‍ മേഖലാ പ്രസിഡന്റ് ഡി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ബാബു ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ഷിബു, സെക്രട്ടറി സാബു കെ.രാമന്‍, ട്രഷറര്‍ കെ.എസ് സോമശേഖരന്‍, സുനില്‍ സരിഗ, സി.കെ അജയന്‍, വൈക്കം നരേന്ദ്രബാബു, എന്‍.എന്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഡി.ശശിധരന്‍ (പ്രസിഡന്റ്), സിന്ധു അശോകന്‍, സി.പി ലെനിന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.എന്‍ അശോകന്‍ (സെക്രട്ടറി), കെ.എസ് അപ്പുക്കുട്ടന്‍, ജോയി കല്ലറ (ജോയിന്റ് സെക്രട്ടറിമാര്‍), വൈക്കം നരേന്ദ്രബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിനുമുന്നോടിയായി ഏകപാത്ര നാടകമത്സരവും പരിശീലന കളരിയും നടത്താനും സമ്മേളനം തീരുമാനിച്ചു.