Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈക്രോ സംഘങ്ങളുടെ സംയുക്ത സമ്മേളനം നടത്തി
04/09/2019
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ മൈക്രോ സംഘങ്ങളുടെ സംയുക്ത സമ്മേളനം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ മൈക്രോ സംഘങ്ങളുടെ സംയുക്ത സമ്മേളനം പുളിക്കമാലി ശാഖയില്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഓണക്കിറ്റും ഓണ ഫണ്ടും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ടി സുരേന്ദ്രന്‍, സെക്രട്ടറി എം.കെ കുമാരന്‍, യൂണിയന്‍ കൗണ്‍സിലര്‍ അജിഷ്‌കമാര്‍, യൂണിയന്‍ കമ്മറ്റി അംഗം ശശി, വൈസ് പ്രസിഡന്റ് എം.എ മണി, മൈക്രോ കണ്‍വീനര്‍ രാജേഷ് ഇ.കൃഷ്ണന്‍, വനിതാ സംഘം പ്രസിഡന്റ് പ്രീജാ സതീശന്‍ സെക്രട്ടറി സുമതി ശ്രീധരന്‍, ഡോ. പല്‍പ്പു കുടുബയോഗം കണ്‍വീനര്‍ സി.പി സാബു, വനിതാ മൈക്രോ കണ്‍വീനര്‍ സുജ രാജേഷ്, ജോയിന്റ് കണ്‍വീനര്‍ സുജാത സാബു എന്നിവര്‍ പ്രസംഗിച്ചു.