Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഋഷി പഞ്ചമി ആഘോഷവും കുടുംബസംഗമവും
03/09/2019
അഖിലകേരള വിശ്വകര്‍മ്മ മഹാസഭ 272-ാം നമ്പര്‍ ശാഖ നടത്തിയ ഋഷിപഞ്ചമിയും കുടുംബസംഗമവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ 272-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ഋഷി പഞ്ചമി ആഘോഷവും കുടുംബസംഗമവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദേവ കീര്‍ത്തനാലാപനവും നടത്തി. ശാഖാ പ്രസിഡന്റ് രാജന്‍ കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സംഗമത്തില്‍ യൂണിയന്‍ സെക്രട്ടറി എസ്.കൃഷ്ണന്‍ വിദ്യാഭ്യാസ അവാര്‍ഡുകളും എസ്.ശ്രീകുമാര്‍ പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇ.കെ പവനന്‍, രമേശന്‍ പല്ലാട്ട്, ചന്ദ്രന്‍ കൂനത്തില്‍, സുര്‍ബാല സുകുമാരന്‍, മായ രമേശന്‍, എന്‍.കെ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.