Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.
03/09/2019
വൈക്കം: മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസായ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ദി പിള്ളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം റിട്ട. പ്രൊഫസര്‍ സി.ആര്‍ വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസായ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ദി പിള്ളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. വൈക്കത്തെ 11 ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. വടക്കേനട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എറണാകുളം മഹാരാജാസ് കോളേജിലെ റിട്ട. പ്രൊഫസര്‍ സി.ആര്‍ വിനോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.കെ കൃഷ്ണന്‍ നമ്പൂതിരി, മനയത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സില്‍വി തോമസ്, ചന്ദ്രന്‍, സുനിമോള്‍, ഡോ. ജി.മധു, ടി.പി.ബി പണിക്കര്‍, പൊന്നപ്പന്‍ കാലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.