Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി.
02/09/2019
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ ഓണാഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി. വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ഓണപ്പൂക്കളം ആകര്‍ഷകമായിരുന്നു. ഓണാഘോഷപരിപാടി ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി ടി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എ.ജ്യോതി, വൈ.ബിന്ദു, പ്രിയാഭാസ്‌ക്കര്‍, ബാബുരാജ്, ശ്രീരഞ്ജന്‍, മിനി വി അപ്പുക്കുട്ടന്‍, വി.എസ് മിനി, അമ്പിളി പ്രതാപ്, സി.സുരേഷ് കുമാര്‍, ടി.ശ്രീനി എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ നടത്തി.