Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനായക ചതുര്‍ത്ഥി മഹോത്സവം ആഘോഷിച്ചു.
02/09/2019
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായചതുര്‍ത്ഥി ഉത്സവത്തോടനുബന്ധിച്ച് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം ആഘോഷിച്ചു. തന്ത്രിമാരായ മോനാട്ടില്ലത്ത് വലിയകൃഷ്ണന്‍ നമ്പൂതിരിയുടെയും മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഭഗവതിക്ക് പന്തീരായീരം പുഷ്പാഞ്ജലി നടത്തിയശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. ദീപക്കാഴ്ച, വില്‍പ്പാട്ട്, തെക്കുപുറത്തു ഗുരുതി, തീയ്യാട്ട് എന്നിവയും നടന്നു. മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി, ഇളയിടം ശങ്കരന്‍ നമ്പൂതിരി, പുല്ലയാട്ട് ഇല്ലത്ത് രാമന്‍ ഭട്ടതിരി, കണ്ണന്‍ പോറ്റി, ഉളവയ്പ്പ് രാമന്‍ എമ്പ്രാന്തിരി, ഇടപ്പള്ളി ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ജയകൃഷ്ണന്‍ നമ്പൂതിരി, മറ്റപ്പള്ളി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. ഊരാഴ്മക്കാരായ മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.