Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുവിന്റെ 165-ാമത് ജയന്തിയെ വരവേല്‍ക്കുവാന്‍ ക്ഷേത്രനഗരി ഒരുങ്ങി.
02/09/2019

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 165-ാമത് ജയന്തിയെ വരവേല്‍ക്കുവാന്‍ ക്ഷേത്രനഗരി ഒരുങ്ങി. ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ടൗണ്‍ ഗുരുമന്ദിരത്തിലെ ഗുരുപൂജ ചടങ്ങുകള്‍ക്കുശേഷം 13ന് രാവിലെ ഒന്‍പതിന് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സൈക്കിള്‍-മോട്ടോര്‍ സൈക്കിള്‍ റാലി നടക്കും. ഉച്ചക്ക് രണ്ടിന് യൂണിയന്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന വര്‍ണോജ്ജലമായ ഘോഷയാത്രയോടെ സമ്മേളനത്തിന് തുടക്കമാകും. നഗരം ചുറ്റി ഘോഷയാത്ര ആശ്രമം സ്‌കൂളില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകുന്നേരം നാലിനു സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന മഹാസമ്മേളനം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ ചതയദിന സന്ദേശം നല്‍കും. സി.കെ ആശ എം.എല്‍.എ മുഖ്യപ്രസംഗം നടത്തും. സാമൂഹ്യക്ഷേമനിധി വിതരണം വി.എന്‍ വാസവന്‍ എക്‌സ്. എം.എല്‍.എയും, പ്രതിഭകളെ ആദരിക്കല്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും, മെറിറ്റ് അവാര്‍ഡ് വിതരണം അസി. കളക്ടര്‍ ശിഖാ സുരേന്ദ്രനും നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മാനദാനം നടത്തും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, അനില്‍കുമാര്‍, രാജേഷ് മോഹന്‍, വി മോഹനന്‍, ഹരിദാസ്, കെ.പി ഷാജി, എ.പി കൃഷ്ണകുമാര്‍, അഭിലാഷ്, എന്‍.വിജയന്‍, എം.പ്രഭാകരന്‍, പി.വി വിവേക്, ഷീജാ സാബു, കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഷാജി ടി.കുരുവിള, പി.ടി ജിനീഷ്, സി.സുരേഷ്‌കുമാര്‍, വൈ.ബിന്ദു, പ്രിയാ ഭാസ്‌കര്‍, എന്‍.ബാബുരാജ്, എ.ജ്യോതി എന്നിവര്‍ പ്രസംഗിക്കും.