Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി
02/09/2019

വൈക്കം: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ച മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം സര്‍ക്കാര്‍ കുറച്ചതു കാരണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും മറ്റും അഭയം തേടിയവര്‍ക്ക് സഹായധനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയിലുള്ള സംയുക്ത പരിശോധന അടിയന്തിരമായി നടത്തി ഓണത്തിനു മുന്‍പ് മുഴുവന്‍ പേര്‍ക്കും സഹായ ധനം നല്‍കാനുള്ള നടപടി സ്വീകരിക്കണം. വെള്ളപ്പൊക്കത്തിനു ശേഷവും മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോഴും ദുരിതത്തിലാണ്. അതുകൊണ്ട് ഈ മേഖലയിലുള്ളവര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിനും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും നടപടിയുണ്ടാകണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, എം.ടി അനില്‍കുമാര്‍, ഷാജി വല്ലൂത്തറ, കെ.എന്‍ വേണുഗോപാല്‍, പി.വി ജയന്തന്‍, കെ.എസ് ബാഹുലേയന്‍, ജോര്‍ജ് വര്‍ഗീസ്, ബീനാ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.