Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂടുതല്‍ ജോലിക്കാരെ നിയോഗിക്കണമെന്ന്
02/09/2019

വൈക്കം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റവന്യു വകുപ്പ് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാന്‍ കൂടുതല്‍ ജോലിക്കാരെ നിയോഗിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കണം. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് പഴക്കംചെന്ന കെട്ടിടത്തില്‍നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി അംബിള്‍ പി.പ്രകാശ് (പ്രസിഡന്റ്), പി.വി ഷിബു (സെക്രട്ടറി), പി.ആര്‍ രാജീവ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.