Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് അവാര്‍ഡ് വിതരണവും ശ്രീനാരായണ കുടുംബസംഗമവും
02/09/2019
എസ്.എന്‍.ഡി.പി യോഗം 1184-ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് അവാര്‍ഡ് വിതരണവും ശ്രീനാരായണ കുടുംബസംഗമവും തലയോലപ്പറമ്പ് സി.ഐ ക്ലീറ്റസ് കെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1184-ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് അവാര്‍ഡ് വിതരണവും ശ്രീനാരായണ കുടുംബസംഗമവും നടത്തി. ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സമ്മേളനം തലയോലപ്പറമ്പ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ് കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. നടന്‍ ജയന്‍ ദാസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, യൂത്ത് മൂവ്‌മെന്റ് യൂണിന്‍ പ്രസിഡന്റ് പി.വി വിവേക്, പി.ആര്‍ ബിജി, ജ്യോതി, സൗദാമിനി, എം.വി പ്രദീപ് കുമാര്‍, ബിജിനി പ്രകാശ്, ടി. ശ്രീനി, ഷാജി പറത്തറ, കെ.പി അശോകന്‍, നീലാമ്പരന്‍ വെണ്ണായപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.