Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
31/08/2019

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 4ന് രാവിലെ 10 മണിക്ക് കര്‍ഷകരും ക്ഷീരകര്‍ഷകരും ഉദയനാപുരം വില്ലേജോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കുക, ക്ഷീരമേഖലയെ സംരക്ഷിക്കുക, കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുക, പാലിന് 20 രൂപ സബ്‌സിഡി അനുവദിക്കുക, ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ക്ഷീരസംഘത്തിന്റെയും മില്‍മയുടെയും ചൂഷണവും കര്‍ഷകദ്രോഹ നടപടികളും അവസാനിപ്പിക്കുക, ബോണസ് വര്‍ദ്ധിപ്പിച്ചു നല്‍കുക, സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. ധര്‍ണ്ണ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യും. കിസാന്‍സഭ മേഖലാ പ്രസിഡന്റ് വി.ടി അജയഘോഷ് അദ്ധ്യക്ഷത വഹിക്കും. കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, ക്ഷീരകര്‍ഷകവേദി നേതാക്കളായ കെ.രമേശ്, വിനോഭായ്, കുര്യാക്കോസ് ചിറയില്‍, പി.ആര്‍ സുരേഷ് എന്നിവര്‍ പ്രസംഗിക്കും. കിസാന്‍സഭ മേഖലാ സെക്രട്ടറി കെ.എം മുരളീധരന്‍ സ്വാഗതവും, വിജയന്‍ വാഴമന കൃതജ്ഞതയും പറയും.