Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും നാളെ മുതല്‍ 15 വരെ നടക്കും.
31/08/2019

വൈക്കം: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും നാളെ മുതല്‍ 15 വരെ നടക്കും. വൈകിട്ട് 5ന് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹബലിക്ക് ശേഷം തിരുനാള്‍ കൊടി ഉയര്‍ത്തലും തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കലും നടത്തും. 4ന് ആരാധനദിനമായും 5ന് ലൈത്തോരന്മാരുടെ വാഴ്ചയും, 6ന് വാഴ്ചദിനാചരണവും, 7ന് വേസ്പരദിനമായും, 8ന് തിരുനാള്‍ ആഘോഷവും, 9ന് മരിച്ചവരുടെ ഓര്‍മ്മദിനാചരണവും നടത്തും. തിരുനാള്‍ ദിനത്തില്‍ രാവിലെ 9ന് വി.കുര്‍ബാനയ്ക്കും നൊവേനയ്ക്കും ഫാ.ആന്റണി കൊച്ചുവീട്ടിലും, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും, തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ.കുര്യാക്കോസ് കളപ്പുരയ്ക്കലും കാര്‍മ്മികത്വം വഹിക്കും. മരിച്ചവരുടെ ഓര്‍മ്മദിമായ 9ന് രാവിലെ 10.30ന് കുഞ്ഞുങ്ങള്‍ക്ക് ആദ്യചോറൂട്ടല്‍, ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങുകള്‍ക്ക് വൈക്കം ഫൊറോന വികാരി ഫാ.ജോസഫ് തെക്കിനേന്‍ കാര്‍മ്മികത്വം വഹിക്കും. എട്ടാമിടം തിരുനാള്‍ ആഘോഷമായ 15ന് രാവിലെ 9ന് ഫാ.സെബാസ്റ്റ്യന്‍ ചൊവ്വരാന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന നടത്തും. 10.30ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.വിപിന്‍ കുരിശുതറയും, പ്രസംഗത്തിന് ഫാ.സിജൊ ചേന്നാടനും,വൈകിട്ട് 4ന് വി.കുര്‍ബാനയ്ക്കും പ്രസംഗത്തിനും ഫാ.പോളി കണ്ണമ്പുഴയും കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും, കൊടിയിറക്കവും, നീന്തുനേര്‍ച്ചയും തിരുസ്വരൂപം തിരികെവയ്ക്കല്‍, രാത്രി 9ന് കൃതജ്ഞതാ ബലി ചടങ്ങുകളും നടക്കും. പത്രസമ്മേളനത്തില്‍ ഫാ.സക്കറിയാസ് നെല്ലിക്കുന്നത്ത്, ഫാ ജോസഫ് കുസുമാലയം, ഫാ.ടോമി, ഫാ.ജോസ്, ഫാ.വര്‍ഗ്ഗീസ് ഇടത്തിച്ചിറ, വൈസ് ചെയര്‍മാന്‍ റോബിന്‍ മണ്ണത്താലി, ഫാ.സെബാസ്റ്റ്യന്‍ ചൊവ്വരാന്‍, പ്രസുദേന്തി ജോര്‍ജ്ജ് വിന്‍സന്റ് വാലാതര, ട്രസ്റ്റിമാരായ സാജു തായിച്ചിറ, ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.