Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായത്തിന്റെ മുഴുവന്‍ തുകയും ഓണത്തിന് മുന്‍മ്പ് വിതരണം ചെയ്യണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.
31/08/2019
കേരളകോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം വനിതാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതി നേരിട്ട കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിന്റെ മുഴുവന്‍ തുകയും ഓണത്തിന് മുന്‍മ്പ് വിതരണം ചെയ്യണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ധനസഹായ തുക 25000 മായി വര്‍ദ്ധിപ്പിക്കുകയും വീടുകള്‍ക്ക് അനുവദിച്ച തുക നാലുലക്ഷമെന്നത് ആറുലക്ഷമായി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം വനിതാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്‍, കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജെയിംസ് കടവന്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ്, സിറിള്‍ ജോസഫ്, ഷീല ബിജുമോന്‍, ഷൈല അംബുജാക്ഷന്‍, വസുമതി, സിന്ധു മധു, യമുന എന്നിവര്‍ പ്രസംഗിച്ചു.