Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവര്‍ണ ജൂബിലി സ്മാരക കെട്ടിടം-ഉദ്ഘാടനം നടത്തി
31/08/2019
പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിലെ സുവര്‍ണ ജൂബിലി സ്മാരക കെട്ടിട ഉദ്ഘാടനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളില്‍ അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ നിര്‍മിച്ച സുവര്‍ണ ജൂബിലി സ്മാരക കെട്ടിടം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഹൈടെക് ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം വൈക്കം എ.ഇ.ഒ പ്രീതാ രാമചന്ദ്രന്‍ നിര്‍വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.പ്രദീപ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ അനീഷ്, വാര്‍ഡ് മെമ്പര്‍ ചിഞ്ചു സുനീഷ്, ടാനിയ ഓമനക്കുട്ടന്‍, പി.ടി.എ പ്രസിഡന്റ് വിമലന്‍ പണാമഠം, ശാഖാ വൈസ് പ്രസിഡന്റ് എ.ജി ബിജു, സെക്രട്ടറി ദിനേശന്‍ കാട്ടിശ്ശേരിത്തറ, സ്‌കൂള്‍ മാനേജര്‍ ടി.പി സുഖലാല്‍, ഹെഡ്മിസ്ട്രസ് ടി.ലീന, പി.ടി.എ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.