Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതം ചെയ്തു.
31/08/2019

വൈക്കം: തിരുവനന്തപുരം പാളയത്തെ വി.ജെ.ടി ഹാളിനെ അയ്യങ്കാളി ഹാള്‍ എന്നു പേരിട്ട സംസ്ഥാന മന്ത്രിസഭായോഗ തീരുമാനത്തെ ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലായോഗം സ്വാഗതം ചെയ്തു. മഹാത്മാ അയ്യങ്കാളിയുടെയും മഹാകവി കുമാരനാശാന്റെയും പ്രജാസഭാ പ്രസംഗങ്ങള്‍ ചരിത്രപാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്റ് സി.ടി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി രമണന്‍ കടമ്പറ, കെ.കെ ശശികുമാര്‍, ടി.ആര്‍ രമേശന്‍, എസ്.അനീഷ്, കെ.എന്‍ ലളിത, ആഷ അഭിഷേക്, ടി.വി ചന്ദ്രശേഖരന്‍, അനീഷ് ചന്ദ്രന്‍, സമീര, കെ.ആര്‍ ഷിബു, പി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.