Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ ദാനം നടത്തി
30/08/2019
വൈക്കം നടുവിലെ വില്ലേജില്‍ തൊട്ടുചിറ വീട്ടില്‍ വിജയകുമാറിന് ഭാരതീയ വിദ്യാഭവന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം വിദ്യഭവന്‍ കൊച്ചി കേന്ദ്ര ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ പി.എം വെങ്കിട്ടരാമന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയം തകര്‍ത്തെറിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സങ്കടം ഒതുക്കി കരഞ്ഞ വിജയകുമാറിന് ഇനി സന്തോഷ ദിനങ്ങള്‍. വൈക്കം നടുവിലെ വില്ലേജില്‍ തൊട്ടുചിറ വീട്ടില്‍ വിജയകുമാറിന് ഭാരതീയ വിദ്യാഭവന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ഭാരതീയ വിദ്യഭവന്‍ കൊച്ചി കേന്ദ്ര ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ പി.എം വെങ്കിട്ടരാമന്‍ നിര്‍വഹിച്ചു. കൊച്ചി കേന്ദ്ര സ്‌നേഹക്കൂടാരം പദ്ധതി പ്രകാരം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി നിര്‍മിച്ച എട്ടാമത്തെ വീടാണ് ഇത്. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ.രാമന്‍ കുട്ടി ന്യൂസ്പ്രിന്റ് ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.എ.വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. രണ്ടു മുതല്‍ മൂന്നു സെന്റ് വരെ ഉള്ളവര്‍ക്കാണ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ആധുനിക രീതിയിലാണ് വീടുകളുടെ നിര്‍മാണം. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രളയത്തില്‍ വിജയകുമാറിന്റെ വീട് വാസയോഗ്യമല്ലാതായി മാറിയതോടെ ഭവന്‍സ് സ്‌കൂള്‍ നല്‍കിയ താത്കാലിക ഭവനത്തില്‍ ആയിരുന്നു വിജയകുമാറും കുടുംബവും താമസിച്ചിരുന്നത്. പ്രളയത്തില്‍ എല്ലാം നശിച്ച് തലചായ്ക്കാന്‍ ഇടം ഇല്ലാതായതോടെയാണ് ഭാരതീയ വിദ്യ ഭവന്‍ സ്‌നേഹക്കൂടാരം കൈമാറിയത്.