Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി.
30/08/2019
എന്‍.ജി.ഒ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വൈക്കം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി എം.ജെ തോമസ് ഹെര്‍ബിറ്റ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍.ജി.ഒ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം നടത്തി. ഗ്രാന്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം.ജെ തോമസ് ഹെര്‍ബിറ്റ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജു മാത്യൂ, ബ്രാഞ്ച് സെക്രട്ടറി കെ.എന്‍ ജോസഫ്, ട്രഷറര്‍ പി.വി ഷിബു, ഭാരവാഹികളായ സതീഷ് ജോര്‍ജ്ജ്, പി.ഹനീഫ, പി.വി അജയന്‍, സഞ്ജയ് എസ് നായര്‍, റോജന്‍ മാത്യൂ, ജി.ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അജിത്കുമാറിന് സമ്മേളനം യാത്രയയപ്പ് നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന സംഘടനാ ചര്‍ച്ച ജില്ലാ സെക്രട്ടറി വി.പി ബോബിന്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ജോര്‍ജ്ജ്, അനൂപ് പ്രാപ്പുഴ, ജെ.റോബി, കെ.എന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.