Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി.
04/03/2016
ബൈക്ക് മോഷണക്കേസില്‍ പിടിയിലായ വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര സുഭദ്രഭവനത്തില്‍ ശ്രീജിത്ത്

കുംഭാഷ്ടമി ദിനത്തില്‍ കിഴക്കേനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി. ഇരുമ്പൂഴിക്കര സുഭദ്രഭവനത്തില്‍ ശ്രീജിത്ത് (19) ആണ് പോലീസ് വലയില്‍ കുടുങ്ങിയത്. മയക്കുമരുന്ന് ലഹരിയില്‍ കുംഭാഷ്ടമി എഴുന്നള്ളത്തിനിടയില്‍ ആനയുടെ പിന്നിലേക്ക് ബൈക്കില്‍ പാഞ്ഞെത്തിയ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍ എത്തിയ യുവാവിനെ എസ്.ഐ സാഹിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന വിവരം അറിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.