Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമദ് നാരായണീയ പാരായണം ഭക്തിസാന്ദ്രമായി
30/08/2019
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 37-ാമത് ഭാഗവത സത്രത്തിന് മുന്നോടിയായി 108 ദിവസം നീളുന്ന ശ്രീമദ് നാരായണീയ പാരായണം ആരംഭിച്ചപ്പോള്‍

വൈക്കം: വൈക്കം ടി.വി പുരം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 37-ാമത് ശ്രീമദ് ഭാഗവത മഹാസത്രത്തിന് മുന്നോടിയായി നടത്തിയ ശ്രീമദ് നാരായണീയ പാരായണം ഭക്തിസാന്ദ്രമായി. 108 ദിവസം നീളുന്ന ശ്രീമദ് നാരായണീയ പാരായണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള് നാരായണീയസമിതികളാണ് നിര്‍വഹിക്കുന്നത്. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത് ഭദ്രദീപം കൊളുത്തിയാണ് നാരായണപാരായണത്തിന് തുടക്കം കുറിച്ചത്. മരട് കൊച്ചി സങ്കീര്‍ത്തന നാരായണപാരായണ സമിതിയാണ് ആദ്യദിവസം പാരായണം നടത്തിയത്. രാവിലെ ഒന്‍പതു മുതല്‍ വിഷ്ണു സഹസ്രനാമത്തോടെയാണ് നാരായണീയ പാരായണം ആരംഭിക്കുന്നത്. മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാടിനാല്‍ രചിക്കപ്പെട്ട ശ്രീമദ് നാരായണ പാരായണം പൂര്‍ത്തിയാകുമ്പോള്‍ നാടിനാകെ ഐശ്വര്യവും ശാന്തിയും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. മികച്ചരീതിയില്‍ നാരായണീയ പാരായണം നടത്തുന്ന മൂന്നു സമിതികളെ കേന്ദ്രസത്രസമിതി അവാര്‍ഡുകള്‍ക്കായി തെരഞ്ഞെടുക്കും. ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് ഭാഗവതമഹാസത്രം നടക്കുന്നത്. നാരായണ പാരായണത്തിന് അഖിലഭാരത ശ്രീമദ് ഭാഗവതമഹാസത്രനിര്‍വഹണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, നരായണ പാരായണ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍, കണ്‍വീനര്‍ മായാരാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാളെ പള്ളിയറക്കാവ് നാരായണീയ പാരായണ സത്സംഘം മട്ടാഞ്ചേരിയാണ് പാരായണം നടത്തുന്നത്.