Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദര്‍ശന പഠനക്ലാസ് തുടങ്ങി.
29/08/2019
കുലശേഖരമംഗലം 129-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഗുരുദര്‍ശന പഠനക്ലാസ്സ് യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം 129-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും 763-ാം നമ്പര്‍ വനിതാസംഘത്തിന്റെയും നേതൃത്വത്തില്‍ ഗുരുദര്‍ശന പഠനക്ലാസ് തുടങ്ങി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ശാഖാ ഹാളില്‍ നടന്ന പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രമേശന്‍ തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ചങ്ങാനാശ്ശേരി എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സന്തോഷ് ചെറിയെട്ടാന്‍തറയില്‍, യോഗം ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, പഠനക്ലാസ് കോ-ഓര്‍ഡിനേറ്റര്‍ വി.വി കനകാംബരന്‍, വനിതാസംഘം പ്രസിഡന്റ് ഗിരിജ ശശി, കുമാരി സംഘം പ്രസിഡന്റ് നമിത മണ്ടോപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.