Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവരണം ഏര്‍പ്പെടുത്തണം
29/08/2019

വൈക്കം: സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 157-ാമത് ജയന്തി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. ഗ്രന്ഥശാല ഹാളില്‍ കൂടിയ സമ്മേളനം കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.റ്റി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം വൈക്കം ബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. രമണന്‍ കടമ്പറ, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, ജോയിന്റ് സെക്രട്ടറി അനീഷ് എസ്, കെ.കെ ശശികുമാര്‍, സമീര ജയപ്രമോദ്, രക്ഷാധികാരി ടി.വി ചന്ദ്രശേഖരന്‍, പി.മനോജ്, അനീഷ് ചന്ദ്രന്‍, കെ.ആര്‍ ഷിബു, പി.എന്‍ ലളിത, ആഷ അഭിഷേക്, സുലഭ സുജയ്, സുകുമാരി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.