Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരോഗമന കലാസാഹിത്യസംഘം ടി.വി പുരം നോര്‍ത്ത് യൂണിറ്റ് സമ്മേളനം നടത്തി
29/08/2019

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ടി.വി പുരം നോര്‍ത്ത് യൂണിറ്റ് സമ്മേളനം ചെമ്മനത്തുകരയില്‍ നടന്നു. സമ്മേളനം ഏരിയക്കമ്മറ്റിയംഗം പി.ആര്‍ സാബു ഉദ്ഘാടനം ചെയ്തു. വൈക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ടി.വി പുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍ സഹജന്‍, കെ.കെ ശശികുമാര്‍, നോജി ജോസഫ്, അനിയമ്മ അശോകന്‍, ശാന്ത പരമേശ്വരന്‍, ഷിബു, കവിത റെജി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.വി അനിയന്‍ (പ്രസിഡന്റ്), അഡ്വ. രമണന്‍ കടമ്പറ, കവിതാ റെജി (വൈസ് പ്രസിഡന്റുമാര്‍), വൈക്കം മനോജ് (സെക്രട്ടറി), വി.ജതിന്‍, സമീര.എം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.