Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേരിക്കല്‍ പയറുകാട് കിഴക്ക് 24 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ കൃഷിയുടെ സംരക്ഷണത്തിന് പദ്ധതിയായി.
29/08/2019
ചേരിക്കല്‍ പയറുകാട് കിഴക്ക് പാടശേഖരത്തിന് അനുവദിച്ച പെട്ടിയും പറയും മോട്ടോര്‍പുരയും ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചേരിക്കല്‍ പയറുകാട് കിഴക്ക് 24 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ കൃഷിയുടെ സംരക്ഷണത്തിന് പദ്ധതിയായി. കാലാകാലങ്ങളായുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ കൃഷിനാശം സംഭവിച്ച് കര്‍ഷകര്‍ക്ക് വന്‍ നഷ്ടം നേരിടുന്ന സാഹചര്യമായിരുന്നു. പാടശേഖരത്ത് നിറയുന്ന അധികജലം പുറന്തള്ളാന്‍ പെട്ടിയും പറയും മോട്ടോര്‍പുരയും പാടശേഖരസമിതിക്ക് അനുവദിച്ചതോടെ ഇനി പ്രതീക്ഷയോടെ ഇവിടെ വിത്തുപാകാം. കൃഷി വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് 95 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. മോട്ടോര്‍പുരയും പെട്ടിയും പറയും ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എസ്.ബിജു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് കെ.വി ഉദയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീനാ മോഹനന്‍, ഗീത ജോഷി, ജീനാ തോമസ്, പാടശേഖരസമിതി പ്രസിഡന്റ് ഗോപി തലമുടിത്തറ, സെക്രട്ടറി എം.പി ജോസഫ്, ട്രഷറര്‍ ജയകുമാര്‍, കെ.കെ അനി എന്നിവര്‍ പങ്കെടുത്തു.