Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാ അയ്യന്‍കാളിയുടെ 157-ാമത് ജന്മദിനാഘോഷം നടത്തി
29/08/2019
കെ.പി.എം.എസ് വൈക്കം യൂണിയന്റെയും മറവന്‍തുരുത്ത് ശാഖയുടെയും നേതൃത്വത്തില്‍ നടത്തിയ അയ്യന്‍കാളി ജന്മദിനാഘോഷം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ അയ്യങ്കാളി ജയന്തി സമ്മേളനം നടത്തി. മനുഷ്യ മനസിന്റെ മനോനിലയാണ് ജാതിയായി പുറത്തു വരുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രഭാഷകനും, എം.ജി യൂണിവേഴ്‌സിസിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറുമായ ഡോ. രാജേഷ് കോമത്ത് അഭിപ്രായപ്പെട്ടു. ജാതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തില്‍ മാറ്റം വരുത്തണമെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി സാംസ്‌കാരിക പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌കഫ് വൈക്കം മേഖലാ സെക്രട്ടറി ഫിറോഷ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് രാജന്‍ ആമുഖ പ്രസംഗം നടത്തി. എ.കെ.സി.എച്ച്.എം.എസ്. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്.ബാബു, ഇസ്‌കഫ് സംസ്ഥാന ട്രഷറര്‍ റോജന്‍ ജോസ്, ജില്ലാ സെക്രട്ടറി കെ.ആര്‍ പ്രവീണ്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.വൈ. പ്രസാദ്, രാജേഷ് രാജന്‍, വൈക്കം മേഖലാ പ്രസിഡന്റ് ഇ.ജി ബാലകൃഷ്ണന്‍, ടി.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: മഹാത്മാ അയ്യന്‍കാളിയുടെ 157-ാമത് ജന്മദിനം കെ.പി.എം.എസ് വൈക്കം യൂണിയന്റേയും 1351-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖയുടെയും നേതൃത്വത്തില്‍ ആഘോഷിച്ചു. മറവന്‍തുരുത്ത് ഐ.എച്ച്.ഡി.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജന്മദിനാഘോഷം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി.സുശീലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി അപ്പുക്കുട്ടന്‍, ശാഖാ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, കെ.ശിവദാസന്‍, എം.ബാബു, പി.കെ ശശിധരന്‍, എ.ഭാസ്‌ക്കരന്‍, കൃഷ്ണന്‍കുട്ടി, കെ.വേണുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.