Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിലകത്തുംകടവ് മാര്‍ക്കററ് നേരേകടവിലേക്ക് മാററുവാന്‍ ഏജന്‍സി അസോസിയേഷന്‍ തീരുമാനിച്ചതായി സൂചന.
04/03/2016

തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ കോവിലകത്തുംകടവ് മാര്‍ക്കററ് നേരേകടവിലേക്ക് മാററുവാന്‍ ഏജന്‍സി അസോസിയേഷന്‍ തീരുമാനിച്ചതായി സൂചന. ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ധീവരസഭയുടെയും നേതാക്കളുമായും ഉദയനാപുരം ഗ്രാമപഞ്ചായത്ത് അധികൃതരുമായും ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം നേരേകടവിലേക്ക് മാര്‍ക്കററ് മാററാനാണ് അസോസിയേഷന്റെ തീരുമാനം. കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട്്് സംയുക്തതൊഴിലാളികളുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്് നല്‍കിയ പരാതിയെ തുടര്‍ന്ന്് 16ന് ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏജന്റ്്്്്‌സ് അസോസിയേഷന്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുകയും കൂലി വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് സംയുക്തതൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ചുമട്ട് തൊഴിലാളികള്‍ക്ക് നിലവിലുള്ള കൂലിയില്‍ നിന്ന്്് 23 ശതമാനം വര്‍ദ്ധനവ് നല്‍കണം, വലിയ മത്സ്യ ബോക്‌സുകള്‍ക്ക്് 40 കിലോ അടിസ്ഥാനനിരക്കില്‍ ക്രമീകരിച്ച് കൂലി നല്‍കണം, ഇറക്കി വയ്ക്കുന്ന മുഴുവന്‍ പെട്ടികള്‍ക്കും കച്ചവടം നടത്തിയാലും ഇല്ലെങ്കിലും ചീഞ്ഞുപോയതാണെങ്കിലും മുഴുവന്‍ കൂലി നല്‍കണം, എല്ലാ പെട്ടികള്‍ക്കും കറിക്കൂലി 10 രൂപ നല്‍കണം, ഒരു വണ്ടിയില്‍ നിന്ന്് മറെറാരു വണ്ടിയിലേക്ക്് പകര്‍ത്തുന്നതിന് പകര്‍ത്തുകൂലി പെട്ടി ഒന്നിന് 15 രൂപ നല്‍കണം എന്നിവയാണ് ഒത്തുതീര്‍പ്പ്് വ്യവസ്ഥ. എന്നാല്‍ തൊഴിലാളികള്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെടുന്നത് അന്യായമാണെന്നും ന്യായമായ കൂലി നല്‍കുന്നുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇരുകൂട്ടരുടെയും പിടിവാശി താലൂക്കിലെ മത്സ്യമേഖലയെയാണ് തകര്‍ത്തിരിക്കുന്നത്. വീടുകളിലും ഹോട്ടലുകളിലും മത്സ്യം കിട്ടാതായിട്ട് ദിവസങ്ങളായി. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നും മററുമാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യമെത്തുന്നത്. ഇതിനാകട്ടെ തീവിലയുമാണ്. വൈക്കത്തിന്റെ അഭിമാനമായ കോവിലകത്തുംകടവ് മാര്‍ക്കററ് ഇവിടെ നിന്നും മാററുമ്പോള്‍ ലക്ഷ്യം വിജയമാകുമോ പരാജയമാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണ്. കാരണം നേരേകടവ് പാലത്തില്‍ ഉന്നം വെച്ചാണ് ഇപ്പോള്‍ മാര്‍ക്കററ് മാററുന്നത്. എന്നാല്‍ പാലം എന്ന് യഥാര്‍ത്ഥ്യമാകും എന്നതിനെക്കുറിച്ച് എം.പി, എം.എല്‍.എ എന്നിവര്‍ക്കുപോലും ഉറപ്പില്ല. തൈക്കാട്ടുശ്ശേരി പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ നേരേകടവിന്റെ പ്രാധാന്യം ഏറെ ചര്‍ച്ചയാവുകയും ഇതിന്റെ ശിലാസ്ഥാപനത്തിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു അദൃശ്യശക്തി ശിലാസ്ഥാപന പരിപാടികള്‍ക്ക് തുരങ്കം വെച്ചിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പാലത്തിന്റെ പണികള്‍ ആരംഭിക്കുമെന്ന് യു.ഡി.എഫിന്റെ ഉന്നതകേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതിനൊന്നും ഒരു വ്യക്തതയുമില്ല. പാലം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ കാലങ്ങളായി പിന്നോക്കാവസ്ഥയില്‍ കഴിയുന്ന നിയോജകമണ്ഡലത്തിന്റെ മുഖഛായ തന്നെ മാററപ്പെടും. യാത്രാസൗകര്യവും ഏറെ വര്‍ദ്ധിക്കും. വൈക്കത്തുനിന്നും എറണാകുളം, ചേര്‍ത്തല, ആലപ്പുഴ, തുറവൂര്‍ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് കോവിലകത്തുംകടവ് മാര്‍ക്കററും നേരേകടവിലേക്ക് മാററുവാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഉദയനാപുരം പഞ്ചായത്തും രഹസ്യമായി ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. കാരണം വരുമാനലഭ്യതയുടെ കാര്യത്തില്‍ ബുദ്ധിമുട്ടുന്ന പഞ്ചായത്തിന് നികുതി രംഗത്ത് വലിയ ആശ്വാസമായിരിക്കും മാര്‍ക്കററിലൂടെ ഉണ്ടാകാന്‍ പോകുന്നത്. പഞ്ചായത്തിലെ പരമ്പരാഗത മത്സ്യമേഖലയില്‍ പണിയെടുക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് മാര്‍ക്കററില്‍ തൊഴിലും ലഭിച്ചേക്കാം. എന്നാല്‍ എളുപ്പത്തില്‍ മാര്‍ക്കററ് മാററാനുള്ള തീരുമാനം നടപ്പിലാക്കുവാന്‍ ഏറെ പ്രതിസന്ധികളുണ്ട്. തൊഴിലാളികളും നഗരസഭയുമെല്ലാം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനചോദ്യം.