Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ടി.എ വാര്‍ഷികവും ഹൈടെക് പ്രൈമറി സ്‌കൂളും ഉദ്ഘാടനം ചെയ്തു
27/08/2019
സത്യാഗ്രഹസ്മാരക ആശ്രമം എല്‍.പി സ്‌കൂളിന്റെ പി.ടി.എ വാര്‍ഷികവും ഹൈടെക് പ്രൈമറി സ്‌കൂളും മാതൃഭൂമി സീഡ് പ്രവര്‍ത്തനവും ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹസ്മാരക ആശ്രമം എല്‍.പി സ്‌കൂളില്‍ പി.ടി.എ വാര്‍ഷികവും ഹൈടെക് പ്രൈമറി സ്‌കൂളും മാതൃഭൂമി സീഡ് പ്രവര്‍ത്തനവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 2018-19 വര്‍ഷത്തെ എല്‍.എസ്.എസ് കരസ്ഥമാക്കിയ കുട്ടികള്‍ക്കുളള ഉപഹാരങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ സംഗീത വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പി.ജോസഫ്, പി.എസ് ഫൗസി, സി.എസ് സന്ദീപ്, ടി.പി അഭിനന്ദ്, അനഘ ടോണി, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.