Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മ അയ്യങ്കാളിയുടെ 157-ാമത് ജന്മദിനാഘോഷം നടത്തും.
27/08/2019

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെയും 1351-ാം നമ്പര്‍ മറവന്‍ന്തുരുത്ത് ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ മഹാത്മ അയ്യങ്കാളിയുടെ 157-ാമത് ജന്മദിനാഘോഷം നടത്തും. നാളെ രാവിലെ 11 മണിക്ക് മറവന്‍ന്തുരുത്ത് ഐ.എച്ച്.ഡി.പി കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തുന്ന ആഘോഷപരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി.കെ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍ സ്വാഗതമാശംസിക്കും. ശാഖാ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, സ്റ്റേറ്റ് അസി.സെക്രട്ടറി കെ.ശിവദാസന്‍, എം.ബാബു, പി.കെ ശശിധരന്‍, എ.ഭാസ്‌ക്കരന്‍, കെ.ചെല്ലപ്പന്‍, ബീനാകുമാരി, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.

വൈക്കം: കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാല ചെമ്മനത്തുകരയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 157-ാമത് ജയന്തിയാഘോഷം നാളെ വൈകിട്ട് 4ന് കൈരളി ഗ്രന്ഥശാലയില്‍ നടത്തും. ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് സി.റ്റി ജോസഫ് അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം വൈക്കം ബാബു മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എ.രമണന്‍ കടമ്പറ, കെ.കെ ശശികുമാര്‍, സമീര ജയപ്രമോദ്, ടി.ആര്‍ രമേശന്‍ എന്നിവര്‍ സംസാരിക്കും.