നഗരസഭാ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി.
27/08/2019
കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ നഗരസഭാ ചെയര്മാന് പി.ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധയാവശ്യങ്ങളുന്നയിച്ച് നഗരസഭാ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി. തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരണ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന ആവശ്യമുന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സി ഷാജിയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്മാന് പി.ശശിധരന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യൂ സംസ്ഥാന കമ്മിറ്റിയംഗം ഒ.വി മായ, എന്‍.ജി.ഒ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി എം.എന്‍ അനില്‍കുമാര്‍, പി.ശ്രീജ, കെ.കെ ശശികുമാര്‍, എം.സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു.