Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞത്തിന് സമാപനം
27/08/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് പരിസമാപ്തികുറിച്ചുകൊണ്ട് ക്ഷേത്രക്കുളത്തില്‍ മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ നേതൃത്വത്തില്‍ നടന്ന അവഭൃഥസ്‌നാനം.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് സമാപനമായി. യജ്ഞത്തിന് പരിസമാപ്തികുറിച്ചു കൊണ്ട് ക്ഷേത്രക്കുളത്തില്‍ നടന്ന അവഭൃഥ സ്‌നാനം ഭക്തിനിര്‍ഭരമായിരുന്നു. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു സ്‌നാനം. യജ്ഞാചാര്യന്‍ മധു മുണ്ടക്കയം സഹകാര്‍മ്മികനായി. സ്‌നാനഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ ആചാരി, സിന്ധു രമേശ്, മായാ രാജേന്ദ്രന്‍, ഷീല അനില്‍കുമാര്‍, ശ്രീകാന്ത്, ഹരിഹരന്‍, അനൂപ് കെ നായര്‍, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.