Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാരായണീയ പാരായണത്തിന് 28ന് തുടക്കമാവും.
26/08/2019

വൈക്കം: ഡിസംബര്‍ 12 മുതല്‍ 22 വരെ വൈക്കം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 37-ാമത് ശ്രീമദ് ഭാഗവതസത്രത്തിന്റെ മുന്നോടിയായി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയാല്‍ രചയിതമായ നാരായണീയ പാരായണം നടക്കും. 108 ദിവസം നീണ്ടുനില്‍ക്കുന്ന നാരായണീയ പാരായണത്തിന് 28ന് രാവിലെ 8ന് തുടക്കമാവും. നാരായണീയ പാരായണവേദിയില്‍ സ്ഥാപിക്കാനുള്ള ഭദ്രദീപം നാളെ രാവിലെ 7.30ന് മള്ളിയൂര്‍ ഗണപതിക്ഷേത്രനടയില്‍ ബ്രഹ്മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി തെളിയിക്കും. ചടങ്ങില്‍ മുന്‍മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്ജ്, എസ്.എന്‍.ഡി.പി കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് പ്രസാദ് ആരിശ്ശേരി, കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, ഘോഷയാത്ര കമ്മറ്റി കണ്‍വീനര്‍ കെ.പി ജിനീഷ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം എറ്റുവാങ്ങും. തുടര്‍ന്ന് ദീപരഥ ഘോഷയാത്ര ആദിത്യപുരം സൂര്യക്ഷേത്രം, കടുത്തുരുത്തി മഹാദേവക്ഷേത്രം, തലയോലപ്പറമ്പ് കാര്‍ത്ത്യായനീക്ഷേത്രം, തിരുപുരം ക്ഷേത്രം, വടകര ജംഗ്ഷന്‍, വടകര ഇന്ദിരാന്‍ മഹാവിഷ്ണുക്ഷേത്രം, വെട്ടിക്കാട്ട് മുക്ക് പുണ്ഡരീകപുരം ക്ഷേത്രം, ഇളങ്കാവ് ദേവീക്ഷേത്രം, ധ്രുവപുരം ക്ഷേത്രം, അരീക്കുളങ്ങര ക്ഷേത്രം, വടക്കേനട അയ്യപ്പക്ഷേത്രം, വഴുതക്കാട് സരസ്വതീക്ഷേത്രം, പാലക്കുളങ്ങര അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ചേരിക്കല്‍ ദേവീക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ചേരിക്കല്‍ ക്ഷേത്രാങ്കണത്തില്‍ നിന്ന് നൂറുകണക്കിന് താലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി അവിടെ നിന്ന് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ശ്രീകൃഷ്ണക്ഷേത്രം ഓഡിറ്റോറിയത്തില്‍ സത്രനിര്‍വ്വഹണസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന നാരായണീയസംഗമം സിവില്‍ സപ്ലൈസ് എം.ഡി സതീഷ്‌കുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണിഗായകന്‍ മധുബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. സത്രനിര്‍വ്വഹണസമിതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബിനേഷ് പ്ലാത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, സത്രസമിതി ഭാരവാഹികളായ ടി.നന്ദകുമാര്‍, അംബുജാക്ഷന്‍ നായര്‍, സോമകുമാര്‍, എസ്.ശ്രീനി, നാരായണ പാരായണ സമിതി ഭാരവാഹികളായ ബീന അനില്‍കുമാര്‍, മായാ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കുമെന്ന് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ എന്‍.അമര്‍ജ്യോതി, കണ്‍വീനര്‍ മനോജ് ഡിസൈന്‍സ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.