Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യമെഗാ മെഡിക്കല്‍ക്യാമ്പും രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയവും നടത്തി.
26/08/2019
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. റെജിമോന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യമെഗാ മെഡിക്കല്‍ക്യാമ്പും രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയവും നടത്തി. തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.റെജിമോന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഫ്രാങ്കോ ചൂണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റമാരായ ജോയി ചെത്തിയില്‍, ജേക്കബ് മണലേഴത്ത്, കണ്‍വീനര്‍ റോജന്‍ ആറ്റുപുറം, ഡോക്ടര്‍മാരായ ഡിമ്മി ഹരോള്‍ഡ്, കൊച്ചുറാണി അലക്‌സ്, അന്‍സല്‍ ബോബന്‍, റഷീദ്, എ.കെ, ബ്രീസ് ടോമി, സ്വപ്ന അനില്‍ എന്നിവര്‍ പ്രസംഗിച്ചു.