Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറപുത്തിരി ആഘോഷിച്ചു.
26/08/2019
കിളിയാട്ടുനട വെണ്ടിശ്ശേരി ഘണ്ഠാകര്‍ണ്ണസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായി തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ നെല്‍ക്കറ്റകള്‍ എഴുന്നള്ളിക്കുന്നു.

വൈക്കം: കിളിയാട്ടുനട വെണ്ടിശ്ശേരി ഘണ്ഠാകര്‍ണ്ണസ്വാമി ക്ഷേത്രത്തില്‍ നിറപുത്തിരി ആഘോഷിച്ചു. ഭക്തര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ പാകപ്പെടുത്തിയാണ് ഘണ്ഠാകര്‍ണ്ണ സ്വാമിക്ക് നിവേദ്യം സമര്‍പ്പിച്ചത്. തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികനായി. മേല്‍ശാന്തി രഞ്ചു, കീഴ്ശാന്തി കുമാരന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ശ്രീകോവിലില്‍ വച്ച് പൂജിച്ച നെല്‍ക്കറ്റകള്‍ തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ തലയില്‍ ചുമന്ന് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചു. പൂജിച്ച കതിര്‍ക്കറ്റകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വി.എം രാജേഷ്, സെക്രട്ടറി എം.എസ് സുധീര്‍, ട്രഷറര്‍ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.