Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥിര രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണം.
26/08/2019

വൈക്കം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കേന്ദ്രീകൃത സോഫ്ട്‌വെയറായ 'വാഹന്‍' മുഖാന്തിരം മാത്രമായി മാറ്റപ്പെടുന്നതിനാല്‍ പഴയ രീതിയില്‍ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്ന എല്ലാ വാഹനങ്ങളും 27നു മുന്‍പായി സ്ഥിര രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണം. 27നുശേഷം സ്ഥിര രജിസ്‌ട്രേഷന്‍ നടത്താത്ത അപേക്ഷകള്‍ക്ക് പിന്നീട് രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. നിലവിലുള്ള എല്ലാ സീരീസുകളിലെയും ഒന്നു മുതല്‍ 500 വരെയുള്ള നമ്പറുകളിലുള്ള എല്ലാവിധ സേവനങ്ങളും 27 മുതല്‍ താത്കാലികമായി നിര്‍ത്തിവക്കുന്നതാണ്. ഈ നമ്പറുകളിലെ എല്ലാ അപേക്ഷകളും സെപ്റ്റംബര്‍ ഏഴിനുശേഷം 'പരിവാഹന്‍' പോര്‍ട്ടറിലൂടെ സമര്‍പ്പിക്കാവുന്നതാണെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.