Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തി
26/08/2019
കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് എ.അബ്ബാസ് പതാക ഉയര്‍ത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍, എ.ശിവരാജന്‍, സി.കെ ആശ എം.എല്‍.എ, ടി.എന്‍ രമേശന്‍, വി.കെ സന്തോഷ്‌കുമാര്‍, അഡ്വ. വി.മോഹനദാസ്, ടി.രഘുവരന്‍, എം.ഡി ബാബുരാജ്, കെ.അജിത്ത്, എം.കെ ശീമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി മന്ത്രി പി.തിലോത്തമന്‍, സെക്രട്ടറിയായി സത്യനേശന്‍ എന്നിവരടങ്ങിയ 75 അംഗ സംസ്ഥാന സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു.