Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം
26/08/2019

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കെ.എസ്.യുവിന്റെ കൊടിമരം പറിച്ചെടുത്ത് കായലില്‍ തള്ളിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും അവരെ പിന്തിരിപ്പിക്കാനോ, നടപടി സ്വീകരിക്കാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തയ്യാറായില്ല. കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടാതിരിക്കാനും സംഘര്‍ഷം ഉണ്ടാകാതിരിക്കുവാനും കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ജോമോന്‍ തൈക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് കാട്ടിപ്പറമ്പില്‍, എം.സോമന്‍, സാംസണ്‍, ജെയ്‌സണ്‍ കൂട്ടിപ്പറമ്പില്‍, ബിനോയ് നാട്ടുകളത്തില്‍, ജോണി പള്ളിത്തറ, അനന്ദു സോമന്‍, ടിന്റോ തളിശ്ശേരിക്കല്‍, റോജി മാന്തറ, രാജീവ് അടയത്ത് എന്നിവര്‍ പ്രസംഗിച്ചു.