Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം നടത്തി
26/08/2019

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ മേവെള്ളൂര്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് പി.സാംബശിവന്‍ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായി ശശി കളരിക്കല്‍ (പ്രസിഡന്റ്), സത്യന്‍ തേയത്ത് (വൈസ് പ്രസിഡന്റ്), ബാഹുലേയന്‍ ആനിക്കാട് (സെക്രട്ടറി), പി.സാംബശിവന്‍ (യൂണിയന്‍ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.