Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ട് കര്‍മ്മം നടത്തി
24/08/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തല്‍ നടത്തുന്ന അഖിലഭാരത മഹാസത്രത്തിന് മുന്നോടിയായി 108 ദിവസം നടത്തുന്ന നാരായണ പാരായണ മണ്ഡപത്തിന്റെ കാല്‍നാട്ട് കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.ദിലീപ് കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി നടക്കുന്ന 108 ദിവസത്തെ നാരായണ പാരായണ മണ്ഡപത്തിന്റെ കാല്‍നാട്ട് കര്‍മ്മം കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത് പൂജകള്‍ നടത്തി. സത്രനിര്‍വ്വഹണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, സിനിമാ താരം ഗോപിക രമേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, ടി.ആര്‍ രമേശന്‍, നാരായണസമിതി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍കുമാര്‍, കണ്‍വീനര്‍മാരായ രാജേന്ദ്രന്‍, നന്ദകുമാര്‍, ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, എസ്.എന്‍.ഡി.പി യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് മധു, ക്ഷേത്രജീവനക്കാരായ രാധാകൃഷ്ണന്‍ ആചാരി, പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനൗണ്‍സ്‌മെന്റ് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട വൈക്കം ജനാര്‍ദ്ദനനെ ചടങ്ങില്‍ ആദരിച്ചു.