Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേറ്റ് കയര്‍തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.റ്റി.യൂ.സി) സംസ്ഥാന സമ്മേളനം നാളെ
24/08/2019

വൈക്കം: കേരള സ്റ്റേറ്റ് കയര്‍തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.റ്റി.യൂ.സി) സംസ്ഥാന സമ്മേളനം നാളെ നടത്തും എന്‍.മാധവനഗറില്‍ (സി.കെ വിശ്വനാഥന്‍ സ്മാരകം) ആരംഭിക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എ.അബ്ബാദ് പതാക ഉയര്‍ത്തും. ബി.കെ.എം.യൂ സംസ്ഥാന സെക്രട്ടറി പി.കെ കൃഷ്ണന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, എ.ശിവരാജന്‍, അഡ്വ. വി.മോഹന്‍ദാസ്, ടി.രഘുവരന്‍, എം.ഡി ബാബുരാജ്, ഡി.രഞ്ജിത്ത്കുമാര്‍, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, മനോജ് ബി, കെ.അജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാഗതസംഘം സെക്രട്ടറി എം.കെ ശീമോന്‍ സ്വാഗതവും സി.കെ പ്രശോഭന്‍ നന്ദിയും രേഖപ്പെടുത്തും. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. നാലുദിവസങ്ങളിലായി വിവിധപരിപാടികളോടെ നടത്താനിരുന്ന സമ്മേളനം മഴക്കെടുതികളെ തുടര്‍ന്ന് ഏകദിന സമ്മേളനമായി ചുരുക്കുകയായിരുന്നു.