Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ് കെ.ടി.യു ടി.വി പുരം പഞ്ചായത്ത് സമ്മേളനം നടത്തി
24/08/2019


വൈക്കം. കെ.എസ് കെ.ടി.യു ടി.വി പുരം പഞ്ചായത്ത് സമ്മേളനം ചെമ്മനത്തുകര ഭാസ്‌കരന്‍ നായര്‍ സ്മാരക പഠനകേന്ദ്രത്തില്‍ നടന്നു. യൂണിയന്‍ ഏരിയാ സെക്രട്ടറി ഒ.എം ഉദയപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞുമണി അധ്യക്ഷനായി. വത്സല ഓമനക്കുട്ടന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ കമ്മിറ്റി അംഗം കെ.എന്‍ നടേശന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍ സഹജന്‍, എം.എ വേലപ്പന്‍, കെ.കെ ശശികുമാര്‍, ഷിബു കോമ്പാറ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ രണ്ടു കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. ക്യാഷ് അവാര്‍ഡും മൊമൊന്റോയും സമ്മാനിച്ചു. എസ്.അനീഷ് സ്വാഗതവും നോജി ജോസഫ് നന്ദിയും പറഞ്ഞു.