Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് യൂണിയനിലെ വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം
03/03/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍.എസ്.എസ് യൂണിയനിലെ വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി മന്നം സോഷ്യല്‍ സര്‍വീസ് സൊസൈററി ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, കോ-ഓര്‍ഡിനേററര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ എന്‍.എസ്.എസ് സോഷ്യല്‍ സര്‍വീസ് വകുപ്പ് സെക്രട്ടറി വി.ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, നാരായണന്‍ നായര്‍, ശങ്കരന്‍കുട്ടി നായര്‍, കെ.ജി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.