Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപപ്രകാശനം നടത്തി
23/08/2019
ഉദയനാപുരം പടിഞ്ഞാറെമുറി വല്ല്യാറദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി 131-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള വല്ല്യാറ ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥസമര്‍പ്പണം നടത്തി. യജ്ഞാചാര്യന്‍ കൈനകരി രമേശന്‍, മഹേഷ് ശാന്തി എന്നിവര്‍ കാര്‍മ്മികരായി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം നേരേകടവ് പുത്തന്‍കരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.ആര്‍ സദാനന്ദന്‍, ജനറല്‍ കണ്‍വീനര്‍ കെ. രമേശന്‍, വൈസ് പ്രസിഡന്റ് ഷിബു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഷൈമോന്‍, സെക്രട്ടറി കെ.ആര്‍ രതീഷ്, വനിതാസംഘം പ്രസിഡന്റ് ഷീബ ബാബു, സെക്രട്ടറി സീത നീലാംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 27ന് രുഗ്മിണിസ്വയംവരഘോഷയാത്രയും വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജയും നടത്തും. 29ന് ഉച്ചയ്ക്ക് 2ന് അവഭൃഥസ്‌നാന ഘോഷയാത്രയും നടക്കും.