Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാല്‍ക്കുടം എഴുന്നള്ളിച്ചു
23/08/2019
അഷ്ടമിരോഹിണിയോടനുബന്ധിച്ച് മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട പാല്‍ക്കുടം എഴുന്നള്ളിപ്പിന് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വരവേല്‍പ്പ് നല്‍കുന്നു.

വൈക്കം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയറുകാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് പാല്‍ക്കുടം എഴുന്നള്ളിച്ചു. മൂത്തേടത്തുകാവ് കീഴേടമാണ് പയറുകാട് ക്ഷേത്രം. അഷ്ടമിരോഹിണി ഉത്സവത്തില്‍ ഇരുക്ഷേത്രങ്ങളും ബന്ധപ്പെട്ട് നടത്തുന്ന പരമ്പരാഗത ആചാരമാണ് പാല്‍ക്കുടം എഴുന്നള്ളിപ്പ്. മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ പൂജ നടത്തി കുംഭങ്ങളില്‍ പാല്‍നിറച്ച ശേഷം പയറുകാട് ക്ഷേത്രത്തിലേക്ക് ചെണ്ടമേളത്തോടെ പാല്‍ക്കുടം എഴുന്നള്ളിപ്പ് പുറപ്പെട്ടു. പയറുകാട് ക്ഷേത്രകവാടത്തില്‍ ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ എഴുന്നളിപ്പിന് വരവേല്‍പ്പ് നല്‍കി. എറാഞ്ചേരി കൃഷ്ണന്‍ നമ്പൂതിരി, രാമന്‍ നമ്പൂതിര എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം ഭാരവാഹികളായ പി.അരുണ്‍, രാജേഷ്, സ്‌നേഹ സുബ്രഹ്മണ്യന്‍, അനുരാഗ്, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.