Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമികളുടെ 166-ാമത് ജയന്തി ആചരിച്ചു.
22/08/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ നടത്തിയ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആചരണം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവേത്ഥാന നായകന്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 166-ാമത് ജയന്തി താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, കെ.എസ് സാജുമോന്‍, സി.പി നാരായണന്‍ നായര്‍, എന്‍.പി പ്രേംകുമാര്‍, അയ്യേരി സോമന്‍, എസ്.വി സുരേഷ്‌കുമാര്‍, എസ്.ജയപ്രകാശ്, ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.മുരുകേശ് എന്നിവര്‍ പങ്കെടുത്തു.