Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മദിനം ആഘോഷിച്ചു
22/08/2019
തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മദിനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മോഹന്‍ ഡി.ബാബു, വി.സമ്പത്ത് കുമാര്‍, ബി.ചന്ദ്രശേഖരന്‍, എം.ടി അനില്‍കുമാര്‍, കെ.കെ സചിവോത്തമന്‍, ടി.ടി സുദര്‍ശനന്‍, ജോര്‍ജ് വര്‍ഗീസ്, പി.എന്‍.കിഷോര്‍ കുമാര്‍, ജി.രാജീവ്, പി.ഡി ഉണ്ണി, കെ.കെ ചന്ദ്രന്‍, വൈക്കം ജയന്‍, പി.ജോണ്‍സണ്‍, കെ.കൃഷ്ണന്‍കുട്ടി, ജി.ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, ജന്മദിന സമ്മേളനം എന്നിവയോടെ ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി സിബിച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി പ്രസാദ്, പി.കെ ദിനേശന്‍, എം.കെ ഷിബു, എന്‍.സി തോമസ്, എസ്.ജയപ്രകാശ്, കെ.കെ ഷാജി, പി.സി തങ്കരാജ്, എം.ശശി, വിജയമ്മ ബാബു, പി.വി സുരേന്ദ്രന്‍, പ്രമോദ് സുഗുണന്‍, കെ.കെ രാജു, ടി.എം മജീദ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മദിനത്തില്‍ ഐ.എന്‍.ടി.യു.സി കോവിലകത്തുംകടവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ച, അനുസ്മരണം എന്നിവ നടത്തി. പ്രസിഡന്റ് അബ്ദുല്‍ സലാം റാവുത്തര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.ബി രാജേന്ദ്രന്‍, പി.എന്‍ കിഷോര്‍ കുമാര്‍, കെ.ആര്‍.സജീവ് എന്നിവര്‍ പ്രസംഗിച്ചു.