Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേററീവ് സൊസൈററി ക്ലിപ്തം നമ്പര്‍ കെ. 1195ന്റെ ഉദ്ഘാടനം
03/03/2016

ചെമ്പ് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേററീവ് സൊസൈററി ക്ലിപ്തം നമ്പര്‍ കെ. 1195ന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യനിക്ഷേപം സ്വീകരിക്കല്‍ സഹകരണവകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.എസ് സുധാദേവിയും, അംഗത്വ വിതരണോദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖയും നിര്‍വഹിക്കും. ഫാ. വര്‍ഗീസ് മാമ്പള്ളി ലോഗോ പ്രകാശനം ചെയ്യും. കിലെ ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, സൊസൈററി പ്രസിഡന്റ് പി.വി പ്രസാദ്, അഡ്വ. പി.വി സുരേന്ദ്രന്‍, വി.കെ രാജു, എസ്.ജയപ്രകാശ്, സി.സി കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിക്കും.