Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെ സേവനമികവിന് നൂറുമേനിയുടെ തിളക്കം.
21/08/2019
വടക്കേചെമ്മനത്തുകര 1295-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നിര്‍മ്മിക്കുന്ന പ്രാര്‍ത്ഥനാലയത്തിന് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് തറക്കല്ലിടുന്നു.

വൈക്കം: ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ 101 ശിലാസ്ഥാപനം നടത്താന്‍ നിയോഗം കിട്ടിയ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് ഇത് അഭിമാനത്തിന്റെ നിമിഷം. 12 വര്‍ഷം മുന്‍മ്പ് വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ പി.വി ബിനേഷിന്റെ സേവനമികവിന് നൂറുമേനി തിളക്കം. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലായി വിവിധ പദ്ധതികള്‍ക്ക് അടിത്തറയിട്ട അപൂര്‍വ്വനേട്ടമാണ് ബിനേഷ് സ്വന്തമാക്കിയത്. വൈക്കത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ശിലയിട്ട 94 പദ്ധതികളും സൗധങ്ങളായി ഉയര്‍ന്നു. ശേഷിച്ചവ നിര്‍മ്മാണ ഘട്ടത്തിലുമാണ്. 2007-ല്‍ പട്ടശ്ശേരി ക്ഷേത്രത്തില്‍ തിടപ്പള്ളിക്ക് ശിലയിട്ടാണ് സേവന ദൗത്യത്തിന് തുടക്കമിട്ടത്. ഇന്നലെ വടക്കേ ചെമ്മനത്തുകരയില്‍ ഗുരുദേവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാലയത്തിന് ശിലയിട്ടപ്പോള്‍ അത് 101-ാമത്തെ പദ്ധതിയായി. ഗുരുദേവക്ഷേത്രങ്ങള്‍, കൊടിമരങ്ങള്‍, ചുറ്റമ്പലം, ശാഖാ മന്ദിരങ്ങള്‍, ക്ഷേത്രഗോപുരങ്ങള്‍, പ്രാര്‍ത്ഥനാലയങ്ങള്‍ അങ്ങനെ നീളുന്നു ബിനേഷിന്റെ കൈയ്യടയാളം പതിഞ്ഞ പദ്ധതികള്‍. തൊട്ടതെല്ലാം പൊന്നാകുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് ബിനേഷിന്റെ കൈപുണ്യം. വടക്കേ ചെമ്മനത്തുകര 1295-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനചടങ്ങില്‍ മേല്‍ശാന്തി എം.ഡി ഷിബു മുഖ്യകാര്‍മ്മികനായി. ശാഖപ്രസിഡന്റ് സതീശന്‍ കടവില്‍പ്പറമ്പില്‍, സെക്രട്ടറി ബ്രിജിലാല്‍, ഷിനി സുരേഷ്, സുമ കുസുമന്‍, അരുണ്‍ അനിഴം, വി.വി കനകാംബരന്‍, ലക്ഷ്മണന്‍ അരയശ്ശേരി എന്നിവര്‍ പങ്കെടുത്തു.