Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണിസ്വയംവര ഘോഷയാത്ര നടത്തി.
21/08/2019
ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന രുഗ്മിണിസ്വയംവര ഘോഷയാത്ര കിഴക്കുംകാവ് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണിസ്വയംവര ഘോഷയാത്ര നടത്തി. കിഴക്കുംകാവ് ശ്രീദുര്‍ഗ്ഗാ ഭഗവതിക്ഷേത്രത്തില്‍ നിന്നാണ് സ്വയംവര ഘോഷയാത്ര പുറപ്പെട്ടത്. മേല്‍ശാന്തി ഗിരീഷ് പോറ്റിയാണ് പൂജ നടത്തിയത്. യജ്ഞവേദിയിലേക്ക് പുറപ്പെട്ട ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി, സെക്രട്ടറി രാജേന്ദ്രദേവ്, ഹരികുമാര്‍, സന്തോഷ് കുമാര്‍, ജയകുമാര്‍, കെ.ജി രാജലക്ഷ്മി, ബി.വിനോദ്കുമാര്‍, സുഭദ്ര, ശ്രീദേവി എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍ മുഖ്യകാര്‍മ്മികനായി.