Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യങ്ങള്‍ നീക്കം ചെയ്തു
21/08/2019
വെള്ളപ്പൊക്കത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ മറവന്‍ന്തുരുത്ത് പഞ്ചായത്തിലെ 7-ാം വാര്‍ഡിലെ ശുചീകരണപ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്കത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ മറവന്‍ന്തുരുത്ത് പഞ്ചായത്തിലെ 7-ാം വാര്‍ഡിലെ പാലാംകടവ് പ്രദേശങ്ങള്‍ പൊതുജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. പഞ്ചായത്തിന്റെ സഹകരണത്തോടെ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, വൈക്കം ശ്രീമഹാദേവകോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറവന്‍ന്തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പൊതുസ്ഥലങ്ങളും വീടുകളും ശുചീകരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, ആരോഗ്യപ്രവര്‍ത്തകരായ സജിത്ത്, മിനിമോള്‍ മാത്യു, ദിനി എസ് നായര്‍, ഷൈനി, എന്‍.എസ്.എസ് യൂണിറ്റ് കണ്‍വീനര്‍ പ്രൊഫ. അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.