Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുറ്റത്തെ മുല്ല വായ്പവിതരണ പദ്ധതിയില്‍ വായ്പകള്‍ വിതരണം ചെയ്തു
21/08/2019
പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന മുറ്റത്തെമുല്ല വായ്പ വിതരണപദ്ധതി ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ നടപ്പാക്കുന്ന മുറ്റത്തെ മുല്ല വായ്പവിതരണ പദ്ധതി പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കി. പഞ്ചായത്തിലെ 250 കുടുംബശ്രീ യൂണിറ്റുകളിലെ നാലായിരം അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വിതരണം ചെയ്തു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ സ്‌കറിയ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രലേഖ ശ്രീമോന്‍, ബാങ്ക് സെക്രട്ടറി എന്‍.കെ സെബാസ്റ്റിയന്‍, ടി.കെ അനിയപ്പന്‍, ജോണ്‍സണ്‍ ജോസഫ്, സി.സഹദേവന്‍, രാധാമണി, സജിനി പ്രസന്നന്‍, വിജി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.